വാണി വിലാസം എൽപി സ്കൂൾ വാർഷികാഘോഷം നടത്തി
1539379
Friday, April 4, 2025 1:10 AM IST
ഇരിട്ടി: തില്ലങ്കേരി തെക്കംപൊയിൽ വാണിവിലാസം എൽപി സ്കൂൾ നൂറാം വാർഷികാഘോഷം "വാണിയം-2025' ചലച്ചത്രനടി ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ. സാദിഖ് അധ്യക്ഷത വഹിച്ചു. ബിപിസി ടി.എം. തുളസീധരൻ എൻഡോവ്മെന്റ് വിതരണവും പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വി. വിമല സമ്മാനദാനവും നടത്തി.
പഞ്ചായത്ത് അംഗം പി.ഡി. മനീഷ, കൈതേരി മുരളീധരൻ, വി. മോഹനൻ, എം.വി. ശ്രീധരൻ, കെ.എ. ഷാജി, പൂർവവിദ്യാർഥി പ്രസിഡന്റ് പ്രദീപൻ മൈലപ്രവൻ, റിജിന വിജേഷ്, സ്കൂൾ ലീഡർ എ.വി. അഗ്മയ, സ്റ്റാഫ് സെക്രട്ടറി ഷാക്കിർ, പ്രഭാവതി തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ വിദ്യാർഥികളുടെയും പൂർവവിദ്യാർഥികളുടെയും കലാപരിപാടികളും നടന്നു. നൂറ് വനിതകൾ അണിനിരന്ന മെഗാതിരുവാതിരയും ഫോക്ലോർ അവാർഡ് ജേതാവ് സുരേഷ് പള്ളിപാറ നയിച്ച സംഗീതരാവും അരങ്ങേറി. സ്കൂൾ പഠനോത്സവം പഞ്ചായത്ത് അംഗം പി.ഡി. മനീഷ ഉദ്ഘാടനം ചെയ്തു. എഇഒ സത്യൻ സമ്മാനദാനം നടത്തി.