തിരുമേനി എസ്എൻഡിപി എൽപി സ്കൂളിന് അനുമോദനം
1539362
Friday, April 4, 2025 1:10 AM IST
ചെറുപുഴ: പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ടെൻ സ്റ്റാർ പദവി ലഭിച്ച തിരുമേനി എസ്എൻഡിപി എൽപി സ്കൂളിന് ഉപഹാരം നൽകി. സ്കൂൾ മുഖ്യാധ്യാപകൻ പി.എം. സെബാസ്റ്റ്യനും അധ്യാപകരും വിദ്യാർഥികളും ചേർന്ന് എം. വിജിൻ എംഎൽഎയിൽ നിന്ന് മെമന്റോ ഏറ്റുവാങ്ങി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.