പാനൂരിൽ സ്കൂൾ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
1539289
Thursday, April 3, 2025 10:05 PM IST
തലശേരി: പത്താം ക്ലാസ് വിദ്യാർഥിനിയായ പതിനഞ്ചുകാരിയെ കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ തെക്കേ പാനൂരിലെ താഴെക്കണ്ടി റെജീന-മജീദ് ദമ്പതികളുടെ മകൾ റെന ഫാത്തിമയാണ് മരിച്ചത്.
ഇന്നലെ പുലർച്ചെ ഒന്നോടെ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലാണ് പെൺകുട്ടിയെ കിടപ്പു മുറിയിൽ ബോധരഹിതയായ നിലയിൽ കണ്ടെത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. വിവരമറിഞ്ഞ് പാനൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.