തൊഴിലുറപ്പ് പദ്ധതി ഉദ്ഘാടനം
1538746
Wednesday, April 2, 2025 1:14 AM IST
പെരുമ്പടവ്: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എരമം-കുറ്റൂർ പഞ്ചായത്തുതല പ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ നിർവഹിച്ചു. വാർഡ് മെംബർ പി.പി. വിജയൻ അധ്യക്ഷത വഹിച്ചു. അമൽ സജി, അനിൽ കുമാർ പാടാച്ചേരി, കെ.പി. രമേശൻ, എം. സതി എന്നിവർ പ്രസംഗിച്ചു.
മൂന്നാം വാർഡിലെ കണ്ണന്പാട് തോടിലെ ചെളിനീക്കി പാർശ്വഭിത്തി കെട്ടിയാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് ഉദ്യോഗസ്ഥരായ എ.പി. ഷാഹിദ്, എം. അനുശ്രീ, പി.പി. റീജ, മേറ്റുമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. വാർഡുതല ഉദ്ഘാടനം അതാത് വാർഡ് മെംബർമാർ നിർവഹിച്ചു.