അനുശോചന യോഗം
1539086
Thursday, April 3, 2025 2:02 AM IST
പയ്യാവൂർ: ഇന്ത്യൻ ആർമി റിട്ട. ഓണററി ക്യാപ്റ്റനും പയ്യാവൂരിൽ സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.പി. കണ്ണൻ നമ്പ്യാരുടെ നിര്യാണത്തിൽ പയ്യാവൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുശോചന യോഗം പയ്യാവൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്നു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ആർമി റിട്ട. ഓണററി ക്യാപ്റ്റൻ ടോമി നെല്ലിക്കുന്നേൽ ആമുഖ പ്രഭാഷണം നടത്തി.
റിട്ട. കേണൽ എം.വൈ. സ്റ്റാലിൻ, ഓണററി ക്യാപ്റ്റൻ പ്രകാശ്, വ്യാപാരി നേതാക്കളായ ചാക്കോ മുല്ലപ്പള്ളി, കെ. സുരേഷ്കുമാർ, പയ്യാവൂർ എൻഎസ്എസ് കരയോഗം ഭാരവാഹി വിജയൻ, വിവിധ സംഘടന ഭാരവാഹികളായ സി. സുരേന്ദ്രൻ, നാരായണൻ നമ്പ്യാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.സി. നാരായണൻ, കെ.ടി. അനിൽ, ഇ.കെ. കുര്യൻ, നാരായണൻ എടപ്ലൻ, ഖാദർ, നാഷണൽ എക്സ് സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി ജില്ലാ പ്രസിഡന്റ് മൈക്കിൾ ചാണ്ടിക്കൊല്ലി എന്നിവർ പ്രസംഗിച്ചു.