മ​ഞ്ചേ​ശ്വ​രം: കാ​റി​ലും വീ​ട്ടി​ലു​മാ​യി സൂ​ക്ഷി​ച്ച 450 ഗ്രാം ​ഹാ​ഷി​ഷു​മാ​യി ക​ര്‍​ണാ​ട​ക സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. ബ​ണ്ട്വാ​ള്‍ ക​ന്യാ​ന മ​ട​കു​ഞ്ച​യി​ലെ ക​ല​ന്ത​ര്‍ ഷാ​ഫി​യെ​യാ​ണ് (30) കാ​സ​ര്‍​ഗോ​ഡ് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ന്‍​ഡ് ആ​ന്‍റി ന​ര്‍​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡി​ലെ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജെ. ​ജോ​സ​ഫും സം​ഘ​വും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ കൊ​ടി​ബ​യ​ല്‍ മ​ണ്ണം​കു​ഴി തെ​ക്കേ​ക്കു​ന്നി​ല്‍ കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 130 ഗ്രാം ​ഹാ​ഷി​ഷു​മാ​യി ക​ല​ന്ത​ര‍​ഷാ​ഫി​യെ പി​ടി​കൂ​ടു​ന്ന​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ഞ്ചേ​ശ്വ​രം ബ​ഡാ​ജെ പൂ​ച്ച​ത്ബ​യ​ല്‍ സ്വ​ദേ​ശി മൊ​യ്തീ​ന്‍ യാ​സി​ര്‍ ഓ​ടി​ര​ക്ഷ​പെ​ട്ടു. മൊ​യ്തീ​ന്‍റെ വീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ കി​ട​പ്പു​മു​റി​യി​ല്‍ നി​ന്നും 320 ഗ്രാം ​ഹാ​ഷി​ഷ് കൂ​ടി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച ക​ല​ന്ത​ര്‍ ഷാ​ഫി​യെ 100 ഗ്രാം ​ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ല്‍ വി​ട്ടി​രു​ന്നു.

ക​ര്‍​ണാ​ട​ക​യി​ലും നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഷാ​ഫി. എ​ക്‌​സൈ​സ് സം​ഘ​ത്തി​ല്‍ അ​സി.​ഇ​ന്‍​സ്‌​പെ​ക്ട​ര്‍ (ഗ്രേ​ഡ്) കെ.​വി.​മു​ര​ളി, പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍(​ഗ്രേ​ഡ്)​മാ​രാ​യ കെ.​നൗ​ഷാ​ദ്, സി.​അ​ജീ​ഷ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി.​മ​ഞ്ജു​നാ​ഥ​ന്‍, ടി.​വി.​അ​തു​ല്‍, വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ വി.​റീ​ന, ഡ്രൈ​വ​ര്‍ സ​ജീ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.