അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർക്ക് യാത്രയയപ്പ് നൽകി
1539083
Thursday, April 3, 2025 2:02 AM IST
ചെറുപുഴ: പെരിങ്ങോം അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ പി.വി. അശോകൻ സർവീസിൽ നിന്നു വിരമിച്ചു. 28 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന പി.വി. അശോകന് പെരിങ്ങോം അഗ്നിരക്ഷാ നിലയത്തിൽ നടന്ന യാത്രയയപ്പ് യോഗം പെരിങ്ങോം പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ഷെറിൽ ബാബു അധ്യക്ഷത വഹിച്ചു. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉപഹാര സമർപ്പണം നടത്തി. കണ്ണൂർ റീജണൽ ഫയർ ഓഫീസർ പി. രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രജനി മോഹൻ, പെരിങ്ങോം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. രവീന്ദ്രൻ, പഞ്ചായത്തംഗം ഷജീർ ഇക്ബാൽ, കാസർഗോഡ് ജില്ലാ ഫയർ ഓഫീസർ ബി. രാജ്, കണ്ണൂർ ജില്ലാ ഫയർ ഓഫീസർ എസ്.കെ. ബിജുമോൻ, സ്റ്റേഷൻ ഓഫീസർമാരായ പി.വി. പവിത്രൻ, ടി.പി. ധനേഷ്, സി.പി. രാജേഷ്, പി.വി. പ്രകാശ് കുമാർ, കെ.വി. പ്രഭാകരൻ, പ്രേമരാജൻ കക്കാടി, സി.പി. ഗോകുൽദാസ്, ബാസിത്, ഇ.ടി. സന്തോഷ് കുമാർ, കെ. വിശാൽ എന്നിവർ പ്രസംഗിച്ചു.
അറിയപ്പെടുന്ന വോളിബോൾതാരം കൂടിയായ അശോകനോടുള്ള ആദര സൂചകമായി സൗഹൃദ വോളിബോൾ മൽസരം അരങ്ങേറി. മത്സരത്തിൽ തളിപ്പറമ്പ് ഫയർ സ്റ്റേഷനെ എകപക്ഷീയമായ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി വോളി ക്ലബ് പെരിങ്ങോം ജേതാക്കളായി.