പ്രതിഷേധ മാർച്ച് നടത്തി
1538738
Wednesday, April 2, 2025 1:13 AM IST
എടൂർ: വെള്ളരിവയൽ ഇടവകയുടെ കാരാപറമ്പിലെ വിശുദ്ധ അന്തോണീസിന്റെ കപ്പേളയ്ക്കു നേരേ നടന്ന സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് വെള്ളരിവയൽ ഇടവകയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ കാരാപറമ്പിൽ നിന്നും എടൂരിലേക്ക് പ്രതിഷേധ മാർച്ചും പൊതുയോഗം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ആന്റണി അറയ്ക്കൽ നേതൃത്വം നല്കി. പ്രതിഷേധ റാലിയിലും യോഗത്തിലും നിരവധി പേർ പങ്കെടുത്തു.
യോഗത്തിൽ എടൂർ ഇടവ പ്രതിനിധികളായ ജാക്സൺ, സോജൻ കൊച്ചുമല, റോയി കൊടുമ്പുറം, ഗ്ലോറിയ ബാബു, ജോസഫ് ചാക്കാനിക്കുന്നേൽ, ഫാ. ആന്റണി അറയ്ക്കൽ, ജെയിൻ പീറ്റർ തുടങ്ങിവർ പ്രസംഗിച്ചു.