മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിക്കണം: ബിഷപ് ഡോ. അലക്സ് വടക്കുംതല
1538739
Wednesday, April 2, 2025 1:13 AM IST
കണ്ണൂർ: മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിച്ച് ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുന്നവരായി മാറണമെന്ന് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല. കണ്ണൂർ രൂപതയിലെ ഫൊറോന കളുടെ നേതൃത്വത്തിൽ ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന സ്വർഗീയാഗ്നി - കണ്ണൂർ ബൈബിൾ കൺവൻഷന്റെ സമാപന ദിവസമായ ഇന്നലെ ദിവ്യബലി അർപ്പിച്ചു വചനപ്രഘോഷണം നടത്തുകയായിരുന്നു ബിഷപ്. മനുഷ്യൻ ദൈവത്തിങ്കലേക്ക് അടുക്കുമ്പോൾ സമൂഹത്തിൽ കൂടുതൽ നന്മകൾ ഉണ്ടാകുമെന്നും ബിഷപ് പറഞ്ഞു.
കണ്ണൂർ രൂപത വികാരി ജനറൽ മോൺ ഡോ. ക്ലാരൻസ് പാലിയത്ത്, ഫാ. ജോർജ് പൈനാടത്ത്, ഫാ. മാർട്ടിൻ രായപ്പൻ, കത്തീഡ്രൽ വികാരി റവ.ഡോ ജോയ് പൈനാടത്ത്, ഫാ. മാത്യു തൈക്കൽ, ഫാ. തോംസൺ കൊറ്റിയത്ത്, ഫാ. ജോമോൻ ചെമ്പകശേരി, ഫാ. ആഷ്ലി കളത്തിൽ, ഫാ. മാർട്ടിൻ മാത്യു, ഫാ. ആന്റണി കുരിശിങ്കൽ, ഫാ. ഷിജു ഏബ്രഹാം എന്നിവർ സഹകാർമകരായിരുന്നു. തൃശൂർ ഗ്രേയ്സ് ഓഫ് ഹെവാൻ ധ്യാന കേന്ദ്രത്തിലെ വചന പ്രഘോഷകരായ ഫാ. വർഗീസ് മുളയ്ക്കൽ എംസിബിഎസ്, ബ്രദർ ജിൻസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബൈബിൾ കൺവൻഷന് നേതൃത്വം നല്കിയത്.