മാലിന്യമുക്തമായി കണ്ണപുരം പഞ്ചായത്ത്
1538737
Wednesday, April 2, 2025 1:13 AM IST
കണ്ണപുരം: കണ്ണപുരം പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു എം. വിജിന് എംഎല്‍എ പ്രഖ്യാപനം നിർവഹിച്ചു.
ഹരിതരത്നം പുരസ്കാരം നേടിയ ടി. രാമചന്ദ്രനുള്ള അവാര്‍ഡും ഹരിത സേന, വിദ്യാലയം, അയല്‍ക്കൂട്ടം, വാര്‍ഡ്, വായനശാല എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും എംഎല്‍എ വിതരണം ചെയ്തു.
ചെറുകുന്ന് സൗത്ത് എല്‍പി സ്കൂളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രതി അധ്യക്ഷത വഹിച്ചു.
ഹരിത കേരളം മിഷന് റിസോഴ്സ് പേഴ്സണ്‍ ടി. ശോഭ, പഞ്ചായത്ത് സെക്രട്ടറി കെ. ബാബുരാജ്, പി. വിദ്യ, വി. വിനിത, എ.വി പ്രഭാകരന്, എന്‍. ശ്രീധരന്, കെ.വി ശ്രീധരന്, ടി.കെ. ദിവാകരന്, കെ.ബി.വി. രാമകൃഷ്ണന്, എം. ശ്യാമള, എ. കൃഷ്ണന്, സി.ബി.കെ. സന്തോഷ്, വി. രാജന് എന്നിവർ പങ്കെടുത്തു.