കെപിസിസി നിർമിച്ചു നല്കുന്ന വീടിന്റെ ശിലാസ്ഥാപനം നടത്തി
1538461
Tuesday, April 1, 2025 12:48 AM IST
തളിപ്പറമ്പ്: വൈക്കം സത്യഗ്രഹ സമരസേനാനി കീഴേട്ടില്ലത്ത് രാമൻ ഇളയതിന്റെ മക്കൾക്ക് കെപിസിസി നിർമിച്ചു നല്കുന്ന വീടിന്റെ ശിലാസ്ഥാപനം നടത്തി. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ഭൂതാനത്ത് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി വീടിന്റെ തറകല്ലിടീൽ കർമം നിർവഹിച്ചു. ചടങ്ങിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.
സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ടി. ബാലകൃഷ്ണൻ, ടി.പി.ആർ. നാഥ്, ടി.ആർ. മോഹൻദാസ്, രാജേഷ് മല്ലപ്പള്ളി എന്നിവർ പ്രസംഗിച്ചു. എം.പി ഉണ്ണികൃഷ്ണൻ , പി.കെ സരസ്വതി, രജനി രമാനന്ദ് എന്നിവർ നേതൃത്വം നല്കി.