കെഎസ്ഇബി ഉണർന്നു ; ട്രാൻസ്ഫോർമർ ഉയർത്തി സ്ഥാപിക്കും
1538734
Wednesday, April 2, 2025 1:13 AM IST
ഇരിട്ടി: മലയോര ഹൈവേയിൽ ചെമ്പോത്തനാടി കവലയ്ക്കു സമീപം ജനത്തിനും വാഹന യാത്രികർക്കും ഭീഷണിയായ ട്രാസ്ഫോർമർ വിഷയത്തിൽ നടപടിയുമായി കെഎസ്ഇബി. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് കെഎസ്ഇബി അധികൃതരെത്തി ട്രാസ്ഫോർമർ ഉയർത്തി സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.
മെയിൻ ഫ്യൂസുകളും മറ്റു ഉയർത്തി ഉള്ളിലേക്ക് സ്ഥാപിക്കുന്ന പ്രവൃത്തികളാണ് തുടങ്ങിയത്. റോഡ് നിർമാണത്തിന്റെ ഭാഗമായി ഒരുമാസം മുന്പാണ് ട്രാസ്ഫോർമർ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേയ്ക്ക് കെഎസ്ഇബിമാറ്റി സ്ഥാപിച്ചത്.
നിർമാണം പൂർത്തിയായതോടെ റോഡ് രണ്ട് അടിയിൽ അധികം ഉയർന്നതോടെയാണ് ട്രാൻസ്ഫോർമർ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷിണിയായി മാറിയത്.