മുനയംകുന്ന് രക്തസാക്ഷി വോളി ഇന്നു തുടങ്ങും
1539360
Friday, April 4, 2025 1:10 AM IST
പാടിയോട്ടുചാൽ: മുനയംകുന്ന് രക്തസാക്ഷി വോളി ഇന്നു തുടങ്ങുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മുനയംകുന്ന് രക്തസാക്ഷി നഗറിൽ പ്രത്യേകം തയാറാക്കിയ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ ഏപ്രിൽ ആറുവരെയാണ് ടൂർണമെന്റ് നടക്കുന്നത്. ഇന്നുരാത്രി ഏഴിന് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറി പി.എം. ആർഷോ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ടൂർണമെന്റിനു മുന്നോടിയായി പാടിയോട്ടുചാൽ ടൗണിൽ വിളംബര ഘോഷയാത്ര നടന്നു.
ഐപിഎം അക്കാദമി വടകര, യുവധാര പട്ടാനൂർ, റെഡ്സ്റ്റാർ ആലക്കാട്, സിക്സേഴ്സ് വയനാട്, ഭഗത് സിംഗ് അന്നൂർ, എച്ച്ആർഡിഎസ് കരുവഞ്ചാൽ എന്നീ ടീമുകൾ മത്സരിക്കും. സമാപന സമ്മേളനം സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം സി. സത്യപാലൻ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ പി.വി. തമ്പാൻ, പി. പ്രഭാകരൻ, കെ. കുഞ്ഞികൃഷ്ണൻ, സി.വി. വിഷ്ണു പ്രസാദ്, പി.എൻ. മനോജ്കുമാർ എന്നിവർ പങ്കെടുത്തു.