ആ​ല​ക്കോ​ട്: വേ​ന​ൽ​മ​ഴ പെ​യ്ത് തു​ട​ങ്ങി​യ​തോ​ടെ ക​ശു​വ​ണ്ടി വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ​ത് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ കി​ലോ​യ്ക്ക് 160 രൂ​പ​യ​ക്ക് മു​ക​ളി​ൽ ല​ഭി​ച്ചി​രു​ന്ന ക​ശു​വ​ണ്ടി​ക്ക് ഇ​പ്പോ​ൾ 140 രൂപയിൽ താഴെ മാത്രമാണ് ല​ഭി​ക്കു​ന്ന​ത്. ഒ​രോ മ​ഴ ക​ഴി​യു​ന്പോ​ഴും അ​ഞ്ചു മു​ത​ൽ പ​ത്തു രൂ​പ വ​രെ വി​ല​യി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വി​ല​കു​റ​ച്ച് ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കാ​നു​ള്ള ലോ​ബി​ക​ളു​ടെ നീ​ക്ക​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്ന​ത്.

ഒ​രു പ​തി​റ്റാ​ണ്ടു മു​മ്പുവ​രെ ദി​വ​സ​വും ലോ​ഡു​ക്ക​ണ​ക്കി​നു ക​ശു​വ​ണ്ടി​യാ​ണ് മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നും കൊ​ല്ല​ത്തെ ഫാ​ക്ട‌​റി​ക​ളി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ചി​രു​ന്ന​ത്. ക​വു​ങ്ങും തെ​ങ്ങും രോ​ഗം മൂ​ലം ന​ശി​ച്ച​പ്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് പി​ടി​വ​ള്ളി​യാ​യി​രു​ന്ന​ത് ക​ശു​വ​ണ്ടി​യാ​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ലൂ​ടെ വി​ല​യി​ടി​വു​ണ്ടാ​ക്കി​യ​തോ​ടെ പ​ല​രും ക​ശു​മാ​വു​ക​ൾ വെ​ട്ടി മാ​റ്റ് മ​റ്റ് കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞു.

എ​ല്ലാ​വ​ർ​ഷ​വും സീ​സ​ൺ ആ​രം​ഭ​ത്തി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന ത​റ​വി​ല അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പ​ല​പ്പോ​ഴും സ​ർ​ക്കാ​ർ വി​ല​യെ​ക്കാ​ൾ കൂ​ടു​ത​ൽ വി​ല പൊ​തു​മാ​ർ​ക്ക​റ്റി​ൽ ല​ഭി​ക്കും. എ​ന്നാ​ൽ, വേ​ന​ൽ​മ​ഴ ആ​രം​ഭി​ച്ചാ​ൽ ലോ​ബി​ക​ൾ ആ​സൂ​ത്രി​ത​മാ​യി വി​ലി​യി​ടി​ച്ച് ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കു​ക​യാ​ണ്.

സ​ർ​ക്കാ​ർ സം​ഭ​ര​ണം ന​ട​ത്തി ക​ർ​ഷ​ക​ന് ന്യാ​യ​വി​ല ല​ഭ്യ​മാ​ണം. അ​ങ്ങി​നെ​യാ​യാ​ൽ മാ​ത്ര​മേ ക​ർ​ഷ​ക​ർ​ക്ക് സീ​സ​ൺ മു​ഴു​വ​ൻ ന്യാ​യവി​ല ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. തു​ട​ക്ക​ത്തി​ൽ ഉ​യ​ർ​ന്ന വി​ല ന​ൽ​കി സ​ർ​ക്കാ​ർ സം​ഭ​ര​ണം അ​ട്ടി​മ​റി​ച്ച് പി​ന്നീ​ട് വി​ലി​യി​ടി​ച്ച് ലാ​ഭം നേ​ടാ​നു​ള്ള ആ​സൂ​ത്രി​ത ത​ന്ത്ര​മാ​ണ് പൊ​തു​മാ​ർ​ക്കി​റ്റി​ലേ​തെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.