യൂണിറ്റ് കൺവൻഷൻ
1539089
Thursday, April 3, 2025 2:02 AM IST
ഉളിക്കൽ: ഹോട്ടൽ വ്യവസായത്തെ പ്രതിസന്ധിയിൽ നിന്നും കരകയറ്റുന്നതിന് ഹോട്ടൽ നടത്തിപ്പുകാർക്കും ക്ഷേമനിധിയും മറ്റ് ആനുകൂല്യങ്ങളും നടപ്പിൽ വരുത്തണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് എ. അച്യുതൻ ആവശ്യപ്പെട്ടു. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഉളിക്കൽ യൂണിറ്റ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂണിറ്റ് പ്രസിഡന്റ് ബാബുരാജ് ഉളിക്കൽ അധ്യക്ഷത വഹിച്ചു. പ്രയാസം നേരിടുന്ന ഹോട്ടൽ വ്യവസായം മുന്നോട്ടു കൊണ്ടുപോകാൻ ആവശ്യമായ സഹായസഹകരണങ്ങൾ ഗവൺമെന്റിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്ന പ്രമേയം പാസാക്കി. ജില്ലാ ജനറൽ സെക്രട്ടറി ഭൂപേഷ്, വൈസ് പ്രസിഡന്റ് പുഷ്പരാജ്, എഴുത്തൻ രാമകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു.
ഉളിക്കൽ മേഖലയിൽ ഹോട്ടൽ വ്യവസായം നടത്തുന്ന മുതിർന്ന വനിതകളായ ശാന്ത, മറിയക്കുട്ടി, കാർത്തിയായനി എന്നിവരെ ജില്ലാ രക്ഷാധികാരി ഇബ്രാഹിം ഹാജി ആദരിച്ചു. യൂണിറ്റ് സെക്രട്ടറി അശ്വനി, ഭാരവാഹികളായ ഗിരീഷ്, രാജീവൻ, നിഖിൽ, ബെന്നി, നാസർ, കുമാരി, രാമചന്ദ്രൻ, മുരളി, കനകൻ, റഹീം എന്നിവർ പ്രസംഗിച്ചു.