മഹാത്മാഗാന്ധി കുടുംബ സംഗമം
1538466
Tuesday, April 1, 2025 12:48 AM IST
തിരുമേനി: ചെറുപുഴ പഞ്ചായത്ത് 11-ാം വാർഡ് കോൺഗ്രസ് കമ്മിയുടെ അഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമത്തിന്റെ പഞ്ചായത്ത് തല സമാപനം നടത്തി. തിരുമേനിയിലെ ജോൺസൺ പുറ്റുമണ്ണിലിന്റെ വീട്ടിൽ നടന്ന സംഗമത്തിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ് ബിജു പുറ്റു മണ്ണിൽ അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് വി. കൃഷ്ണൻ മാസ്റ്റർ, മഹേഷ് കുന്നുമ്മൽ, കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ ജോസഫ് മുള്ളൻമട, എ. ബാലകൃഷ്ണൻ, ടി.പി. ചന്ദ്രൻ, മനോജ് വടക്കൻ, സതീശൻ കാർത്തികപ്പള്ളി, സലീം തേക്കാട്ടിൽ, സജി ഓലേടത്ത്, ജി. പ്രദീപ് കുമാർ, എബിൻ തോമസ് എന്നിവർ പ്രസംഗിച്ചു.
പെരുമ്പടവ്: വെള്ളോറം മണ്ഡലം കരിപ്പാൽ വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം ഡിസിസി സെക്രട്ടറി റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു.
കെ.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജോസഫ് കട്ടത്തറ, എ.ജെ. തോമസ്, സ്വപ്ന റിജിൻ, കൊയ്യത്ത് കൃഷ്ണൻ, പുത്തേട്ട് ജെയ്സൺ, ശ്രീധരൻ താളിച്ചാൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മുതിർന്ന കുടുംബാംഗങ്ങളെ ആദരിച്ചു.
തടിക്കടവ്: തടിക്കടവ് മണ്ഡലം കരുണാപുരം ഏഴാം വാർഡ് മഹാത്മാ കുടുംബസംഗമം കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ആന്റണി ഏത്തക്കാട്ട് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ജോഷി കണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. ജോസ് വെട്ടുകല്ലാംകുഴി, സജി ഓതറ, ജോസ് ഏത്തക്കാട്ട്, ജോഷി പൂക്കുടി എന്നിവർ പ്രഗംഗിച്ചു.
ആലക്കോട്: ടൗൺ വാർഡ് കോൺഗ്രസിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം ആലക്കോട് ഇന്ദിരാഭവനിൽ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് കുട്ടിച്ചൻ കുഴുക്കാട്ടുതാഴെ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസ് വട്ടമല, ഡിസിസി ജനറൽ സെക്രട്ടറി കെ.സി. വിജയൻ, ബിജി മുതുകാട്ടിൽ, വർഗീസ് പയ്യമ്പള്ളി, സിബിച്ചൻ കളപ്പുര, ലാലു കുന്നപ്പള്ളി, ജോൺസൺ ചിറവയൽ, അപ്പുക്കുട്ടൻ സ്വാമി മഠം, രവി കുന്നുംപുറം, ഫോർബിൻ പയ്യപ്പള്ളി, പി.പി. ശശി, ആലിസ്, സണ്ണി കളപ്പുര, സജി ഇല്ലിക്കമുറി എന്നിവർ പ്രസംഗിച്ചു.