ആയുർവേദ ഡോക്ടർമാരുടെ സംസ്ഥാന കലോത്സവം ആറിന്
1539372
Friday, April 4, 2025 1:10 AM IST
കണ്ണൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ(എഎംഎഐ) ആഭിമുഖ്യത്തിൽ ആയുർവേദ ഡോക്ടർമാരുടെ സംസ്ഥാന കലോത്സവം സർഗോത്സവം 2025 ആറിന് രാവിലെ ഒന്പതുമുതൽ വൈകുന്നേരം അഞ്ചു വരെ ശിക്ഷക് സദനിൽ നടക്കും. രാവിലെ 10 ന് സിനിമതാരം സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ.സി.ഡി. ലീന അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം വൈകുന്നേരം അഞ്ചിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. നാറൂറോളം ഡോക്ടർമാർ സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങളിൽ മാറ്റുരയ്ക്കും.
പത്രസമ്മേളനത്തിൽ ഡോക്ടർമാരായ കെ.സി.അജിത് കുമാർ, പി. മോഹനൻ, എ. രാമചന്ദ്രൻ, അനൂപ് ഭാസ്കർ, ലയ ബേബി എന്നിവർ പങ്കെടുത്തു.