മഹാത്മാ ഗാന്ധി കുടുംബസംഗമം
1538748
Wednesday, April 2, 2025 1:14 AM IST
തടിക്കടവ്: കരിങ്കയം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാത്മാ ഗാന്ധി കുടുംബ സംഗമം ഡിസിസി ജനറൽ സെക്രട്ടറി ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. തോമസ് കുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.വി. ഗോവിന്ദൻ, ചാക്കോ വെട്ടിക്കൽ, അഗസ്റ്റിൻ പുത്തൻപുര, ഒളിയൻ ഭാസ്ക്കരൻ തുടങ്ങിയവരെ ആദരിച്ചു.
ബ്ലോക്ക് ഭാരവാഹികളായ ഇ.വി. വിജയൻ, എ.എസ്. ബിജു, സജി കിടാരം, റിൻസ് മാനുവൽ, ജോസ് വെട്ടുകല്ലാംകുഴി, എം.വി. ശിവദാസൻ, മൈക്കിൾ പാട്ടത്തിൽ, ജയകുമാർ, സജി ഓതറ, റോയി അന്തിനാട്ട്, കുര്യൻ ചാണാക്കാട്ടിൽ, കെ.വി. ഗോവിന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.