ക്രൈസ്തവർക്കു നേരെയുള്ള ആക്രമണം; കേന്ദ്ര സർക്കാർ ഇടപെടണം-കേരളാ കോൺഗ്രസ്
1539375
Friday, April 4, 2025 1:10 AM IST
കണ്ണൂർ: മധ്യപദേശ്, ചത്തീസ്ഗഡ്, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിൽ ക്രൈസ്തവ പുരോഹിതർ ക്കും മിഷണറിമാർക്കും നേരെയുള്ള ആക്രമണം കേന്ദ്രസർക്കാർ ഇടപെട്ട് അവസാനിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടു.
ന്യൂനപക്ഷ അവകാശങ്ങൾ കവർന്നെടുക്കാൻ മുനമ്പം പോലുള്ള വിഷയത്തിൽ ബിജെപിക്ക് അവസരമുണ്ടാക്കി കൊടുത്തത് ഇടതുപക്ഷ സർക്കാരാണ്. വഖഫ് ബിൽ ന്യൂനപക്ഷ ഐക്യത്തെ തകർത്തു കൊണ്ട് രാഷ്ട്രീയ മുതലെടുപ്പിനുള്ള ബിജെപിയുടെ തന്ത്രമാണ്. ഇന്ത്യയിലെ വിവിധ സഭകളുടെ കൈവശമുള്ള ലക്ഷകണക്കിന് ഏക്കർ സ്ഥലം പുതിയ ചർച്ച് ആക്ട് കൊണ്ടുവന്ന് പിടിച്ചെടുക്കാനുള്ള കേന്ദ്രത്തിന്റെ ഗൂഢശ്രമമാണ് നടപ്പിലാക്കുന്നത്. ഈ വിഷയത്തിൽ ബിജെപിയും ഇടതുമുന്നണിയും ഒറ്റക്കെട്ടാണെന്നും കേരളാ കോൺസ് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കെ.എ. ഫിലിപ്പ്, ജോസഫ് മുള്ളൻമട, ജോസ് നരിമറ്റം, ജോൺ ജോസഫ്, ജോർജ് കാനാട്ട്, വർഗീസ് വയലാമണ്ണിൽ, ജയിംസ് പന്ന്യംമാക്കൽ, മാത്യു ചാണാകാട്ടിൽ, പി.ജെ. പോൾ, ടെൻസൻ ജോർജ്, തോമസ് തയ്യിൽ, ജോസ് വണ്ടാകുന്നേൽ, തോമസ് തോട്ടത്തിൽ, ടോമി വെട്ടുകാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.