ആനക്കൈ ബാലകൃഷ്ണനെ അനുമോദിച്ചു
1539373
Friday, April 4, 2025 1:10 AM IST
പരപ്പ: കെസിസിപിഎൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണനെ പരപ്പ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന പരപ്പ ഫെസ്റ്റ് ഉദ്ഘാടന വേദിയിൽ അനുമോദിച്ചു. ഇ. ചന്ദ്രശേഖരൻ എംഎൽഎ ഉപഹാരം നൽകി. പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രവർത്തന മികവിൽ ലഭിച്ച വിവിധ അവാർഡുകളുടെ അടിസ്ഥാനത്തിലാണ് ആനക്കൈ ബാലകൃഷ്ണനെ അനുമോദിച്ചത്.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു. സിനിമാ സീരിയൽ നടി അനുമോൾ മുഖ്യാതിഥിയായിരുന്നു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സാമൂഹ്യ -സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. സംഘാടക സമിതി ജനറൽ കൺവീനർ എ.ആർ. രാജു, വി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.