ഇരിക്കൂർ ബ്ലോക്ക് ജോബ് സ്റ്റേഷൻ ഉദ്ഘാടനം
1539364
Friday, April 4, 2025 1:10 AM IST
ഇരിക്കൂർ: വിജ്ഞാനകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഇരിക്കൂർ ബ്ലോക്ക്തല ജോബ് സ്റ്റേഷൻ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ അഭ്യസ്തവിദ്യരായ എല്ലാവർക്കും അവർ ആഗ്രഹിക്കുന്ന ജോലി എന്ന ലക്ഷ്യത്തിലെത്താൻ ആവശ്യമായ വൈദഗ്ധ്യങ്ങളും സഹായങ്ങളും ലഭ്യമാക്കുകയാണ് ജോബ് സ്റ്റേഷനുകളുടെ ലക്ഷ്യം.
നോളജ് ഇക്കണോമി മിഷന്റെ ഡിഡബ്ല്യൂഎംഎസ് കണക്ട് ആപ്പ്, വെബ്സൈറ്റ് എന്നിവ വഴി ഉദ്യോഗാർഥികൾക്ക് അറിവ് നൽകാനും തൊഴിലവസരങ്ങൾ യഥാസമയം അറിയിക്കാനുമാകും. ജോബ് സ്റ്റേഷനുകളിലെ കമ്മ്യൂണിറ്റി അംബാസഡർമാരാണ് ഉദ്യോഗാർഥികളെ കമ്പനികൾക്ക് മുന്നിലെത്തിക്കുന്നത്. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് അധ്യക്ഷത വഹിച്ചു.
കീ റിസോഴ്സ് പേഴ്സൺ പി. ശശിധരൻ, പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, ബിഡിഒ രാജേശ്വരി, ഡിആർപി എ.കെ. വിജയൻ, ജോബ് സ്റ്റേഷൻ കൺവീനർ ശ്രീകാന്ത്, കില കോ-ഓർഡിനേറ്റർ രവി നമ്പ്രം, തീമാറ്റിക് എക്സ്പേർട്ട് ജോഷ്മി ടോം, റിസോഴ്സ് പേഴ്സൺ രേഷ്മ എന്നിവർ പ്രസംഗിച്ചു.