ചെറുപുഴ മേഖലാ എമ്മാവൂസ് മീറ്റ്
1539358
Friday, April 4, 2025 1:10 AM IST
ചെറുപുഴ: ചെറുപുഴ മേഖലാ എമ്മാവൂസ് മീറ്റ് നേതൃസംഗമം-2025 ചെറുപുഴ സെന്റ് മേരീസ് പാരിഷ് ഹാളിൽ തലശേരി അതിരൂപതാ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്തു. ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്. ഫാ. സുബിൻ റാത്തപ്പള്ളി എന്നിവർ പ്രസംഗിച്ചു.
ചെറുപുഴ മേഖലയിലെ അരവഞ്ചാൽ, ഉമ്മറപ്പൊയിൽ, പാടിയോട്ടുചാൽ, ചെറുപുഴ, കോലുവള്ളി, പുളിങ്ങോം, കോഴിച്ചാൽ, ചൂരപ്പടവ്, രാജഗിരി, ജോസ്ഗിരി, താബോർ, തിരുമേനി, മുളപ്ര തുടങ്ങിയ ഇടവകകളിലെ വൈദികർ, സിസ്റ്റേഴ്സ്, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ ഭക്തസംഘടനകളുടെ ഭാരവാഹികൾ എന്നിവർ സംഗമത്തിൽ പങ്കെടുത്തു.