ജംഗ്ഷനിലെ അപകടക്കുഴി അടയ്ക്കാതെ അധികൃതർ
1539087
Thursday, April 3, 2025 2:02 AM IST
കേളകം: കേളകം ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡുകൾ ചേരുന്ന ജംഗ്ഷനിലെ കുഴി അടയ്ക്കാതെ അധികൃതർ. അടയ്ക്കാത്തോട്, പേരാവൂർ ഭാഗങ്ങളിൽ നിന്ന് ബസുകളടക്കമുള്ള വാഹനങ്ങൾ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ജംഗ്ഷനിലാണ് ഈ കുഴി.
നാട്ടിലെ റോഡുകളിലെല്ലാം അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും വിവിധ ഇടങ്ങളിൽ നിന്നു ബസ് സ്റ്റാൻഡിലേക്ക് കയറുന്ന പ്രധാന ജംഗ്ഷൻ ആയിട്ടുകൂടി അപകടക്കുഴി അടയ്ക്കാൻ അധികൃതർ നടപടി എടുത്തിട്ടില്ല.