ആറളത്ത് 14 ആനകളെ ഇന്നലെ കാടുകയറ്റി
1539368
Friday, April 4, 2025 1:10 AM IST
ഇരിട്ടി: ആറളം ഫാം പരിധിയിൽ തമ്പടിച്ചിരിക്കുന്ന 14 കാട്ടാനകളെ ഇന്നലെ തുരത്തി വനത്തിൽ എത്തിച്ചു. ആറളം ഫാം ബ്ലോക്ക് രണ്ടിൽ തമ്പടിച്ച 14 ആനകളെ കണ്ടെത്തി കാറ്റാടി റോഡിൽ നിന്ന് ആരംഭിച്ച് ചുട്ടകരി-നിരന്നപാറ-ഹെലിപ്പാട്-വട്ടക്കാട്-താളിപ്പാറ-കോട്ടപ്പാറ വഴിയാണ് ആറളം വന്യജീവി സങ്കേതത്തിലേക്ക് കയറ്റിവിട്ടത്.
ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ ബുധനാഴ്ച നാല് ആനകളെയാണ് കട്ടിൽ എത്തിച്ചത്. ഇതോടെ ഫാമിലെ കൃഷിയിടത്തിൽ നിന്നും 18 ആനകളെ വനത്തിൽ എത്തിച്ചു.
ആദ്യ ദിവസം കാട്ടിൽ കയറ്റിവിട്ട ആനകൾ സോളാർ ഫെൻസിംഗ് തകർത്ത് രാത്രിയോടെ വീണ്ടും വെളിയിൽ വന്നിരുന്നു. പട്രോളിംഗ് സംഘം ആനകളെ രാത്രിതന്നെ കാട്ടിലേക്ക് തുരത്തിയിരുന്നു. ആന തുരത്തൽ ദൗത്യം ഇന്നും തുടരും.