മുക്തിശ്രീ, മദ്യ വിരുദ്ധ സമിതി സമ്മേളനം
1538467
Tuesday, April 1, 2025 12:48 AM IST
പയ്യാവൂർ: മദ്യം,മയക്കുമരുന്ന്,രാസലഹരി വസ്തുക്കൾ എന്നിവയുടെ ഉപയോഗം ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ മുക്തിശ്രീ, മദ്യ വിരുദ്ധ സമിതി മുതലായ സംഘടനകൾ ഈ കാലഘട്ടത്തിന്റെ ശബ്ദമായി മാറണമെന്ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക അസിസ്റ്റന്റ് റെക്ടർ ഫാ.അജേഷ് തുരുത്തേൽ.
ചെമ്പേരി അൽഫോൻസ ഓഡിറ്റോറിയത്തിൽ നടന്ന മുക്തിശ്രീ, മദ്യവിരുദ്ധ സമിതി സംഘടനകളുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യവിരുദ്ധ സമിതി പ്രസിഡന്റ് ജോസ് ചിറ്റേട്ട് അധ്യക്ഷത വഹിച്ചു. രാസലഹരി ഉപയോഗത്തിനും മറ്റ് മയക്കുമരുന്നുകൾക്കും മദ്യത്തിനുമെതിരെ പോരാടാൻ വിവിധ പരിപാടികൾ സമ്മേളനം ആസൂത്രണം ചെയ്തു. മുക്തിശ്രീ പ്രസിഡന്റ് ഷെൽസി കാവനാടിയിൽ, മദ്യവിരുദ്ധ സമിതി, മുക്തിശ്രീ ആനിമേറ്റർ സിസ്റ്റർ തേജസ് ഡിഎസ്ടി, ലിസിയമ്മ ജോസഫ്, ബാബുക്കുട്ടി ജോർജ്, ഇ.ജെ. മാത്യു, ജോൺ കാഞ്ഞിരിക്കാട്ടുതൊട്ടിയിൽ എന്നിവർ പ്രസംഗിച്ചു.