മെഗാ മെഡിക്കൽ ക്യാന്പ് നടത്തി
1538462
Tuesday, April 1, 2025 12:48 AM IST
ചെറുപുഴ: പാടിയോട്ടുചാൽ ലയൺസ് ക്ലബും വ്യാപാരി വ്യവസായി ഏകോപന സമിതി കോലുവള്ളി യൂണിറ്റും സംയുക്തമായി കോലുവള്ളി വ്യാപാര ഭവനിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പയ്യന്നൂർ ഡിവൈഎസ്പി കെ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് ജീവ് ജയിംസ് അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി കോലുവള്ളി യൂണിറ്റ് പ്രസിഡന്റ് ജോയ്സ് തോമസ്, ചെറുപുഴ എസ്എച്ച്ഒ സുനിൽ ഗോപി, പഞ്ചായത്തംഗം ജോയ്സി ഷാജി, ഫാ. ജേക്കബ് കുറ്റിക്കാട്ടുകുന്നേൽ, വി.വി. രവീന്ദ്രൻ ഒ.എ. സുലൈമാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപുഴ മേഖലാ പ്രസിഡന്റ് റോയി ജോസ്, പദ്മനാഭൻ പലേരി, സുനിൽകുമാർ, ലയൺസ് ക്ലബ് ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ സൗജന്യമായി മരുന്ന് വിതരണം നടത്തി. പുളിങ്ങോം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സൗജന്യ ടിബി ടെസ്റ്റും നടത്തി.