കേരള ദിനേശ് വിഷു വിപണനമേള ഉദ്ഘാടനം ചെയ്തു
1539044
Thursday, April 3, 2025 12:02 AM IST
കണ്ണൂർ: കേരള ദിനേശ് വിഷു വിപണനമേള തളാപ്പ് ദിനേശ് ഫാമിലി ഷോപ്പി പരിസരത്ത് (തളാപ്പ് പെട്രോൾ പന്പിന് മുൻവശം) സിനിമാതാരം സുബീഷ് സുധി ഉദ്ഘാടനം ചെയ്തു.
കേരള ദിനേശ് ചെയർമാൻ എം.കെ. ദിനേശ്ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് റിസർച്ച് ഓഫീസർ സി.എ. സുധീഷ് കുമാർ ആദ്യവില്പന ഏറ്റുവാങ്ങി. കേരള ദിനേശ് കേന്ദ്രസംഘം സെക്രട്ടറി എം.എം. കിഷോർകുമാർ, കേന്ദ്ര സംഘം ഡയറക്ടർ എം. ഗംഗാധരൻ, ഓഫീസ് മാനേജർ എം. പ്രകാശൻ, സംഘം മാർക്കറ്റിംഗ് മാനേജർ എം. സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
10 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ദിനേശ് ഉത്പന്നങ്ങൾ സ്റ്റാളിൽ ലഭ്യമാണ്. കോട്ടണ്‍ ഷർട്ടുകൾ, മുണ്ട്, സാരി, ബെഡ് ഷീറ്റ്, കുട്ടികളുടെ ഫാഷൻ ഡ്രസുകൾ, നൈറ്റി തുടങ്ങിയ ഗാർമെന്റ്സ് ഉത്പന്നങ്ങളും തേങ്ങാപ്പാൽ, തേങ്ങാപ്പൊടി, വെർജിൻ കോക്കനട്ട് ഓയിൽ, ഗോതന്പ്പൊടി, പുട്ടുപൊടി, ജാം, സ്ക്വാഷ്, അഗ്മാർക്ക് കറിപ്പൊടികൾ, മസാലപ്പൊടികൾ, അച്ചാർ, ലഡു, ബർഫി തുടങ്ങിയ ഫുഡ്സ് ഉത്പന്നങ്ങളും വിവിധതരം കുടകളും സ്റ്റാളിൽ പ്രത്യേക ഡിസ്കൗണ്ടിൽ ലഭ്യമാണ്.