സമ്പൂർണ ശുചിത്വ പ്രഖ്യാപനവും അവാർഡ് വിതരണവും
1539377
Friday, April 4, 2025 1:10 AM IST
ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് തല സമ്പൂർണ ശുചിത്വ പ്രഖ്യാപനവും അവാർഡ് വിതരണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി. ശ്രീമതി, പി.കെ. ഷൈമ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷിജു, ഷിജി നടുപ്പറമ്പിൽ, ബ്ലോക്ക് സെക്രട്ടറി പി.പി. മീരാഭായി, ജോയിന്റ് ബിഡിഒ ദിവാകരൻ പാറേമ്മൽ എന്നിവർ പ്രസംഗിച്ചു.
മികച്ച സർക്കാർ സ്ഥാപനമായി കീഴല്ലൂർ പഞ്ചായത്തിലെ ടിഡി പോളിനേഷൻ യൂണിറ്റ് ചാലോട്, സ്വകാര്യസ്ഥാപനമായി കൂടാളി പഞ്ചായത്തിലെ പട്ടാന്നൂർ സർവീസ് സഹകരണ ബാങ്ക്, വ്യാപാര സ്ഥാപനമായി കീഴല്ലൂർ പഞ്ചായത്തിലെ വെളിയംപറമ്പിലുള്ള ഗ്രീൻ പ്ലാന്റ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്, മികച്ച റസിഡൻസ് അസോസിയേഷൻ കീഴല്ലൂർ പഞ്ചായത്തിലെ വെള്ളിയാംപറമ്പ് റസിഡൻസ് അസോസിയേഷൻ, ഹരിത വായനശാലയായി പായം ഗ്രാമീണ ഗ്രന്ഥാലയം, പൊതുവിടമായി കൂടാളി പഞ്ചായത്ത് മിനി സ്റ്റേഡിയം ടർഫ്, മികച്ച സിഡിഎസായി പായം പഞ്ചായത്ത് സിഡിഎസ്, മികച്ച ഹരിത കർമ്മ സേനയായി പായം പഞ്ചായത്ത് ഹരിതകർമ സേന, ഹരിത ടൗണായി മാടത്തിൽ ടൗൺ, മികച്ച പഞ്ചായത്തായി പായം പഞ്ചായത്തിനെയും തെരഞ്ഞെടുത്തു.