സ്പോർട്സ് അക്കാഡമി ജില്ലാതല സെലക്ഷൻ ട്രയൽസ് മൂന്നിന്
1538470
Tuesday, April 1, 2025 12:48 AM IST
കണ്ണൂർ: സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാഡമികളിലേക്ക് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നു.
കണ്ണൂർ ജില്ലാതല സെലക്ഷൻ ട്രയൽസ് മൂന്നിന് രാവിലെ എട്ടുമുതൽ കണ്ണൂർ സെൻട്രൽ ജയിൽ സ്റ്റേഡിയത്തിൽ നടക്കും. അത്ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ് ബോൾ, എന്നീ ഇനങ്ങളിലാണ് സെലക്ഷൻ ട്രയൽസ് നടത്തുന്നത്. പങ്കെടുക്കുന്നവർ അന്നേ ദിവസം രാവിലെ എട്ടിന് സ്പോർട്സ് കിറ്റ്, ജനന സർട്ടിഫിക്കറ്റ്, ഏത് ക്ലാസിൽ പഠിക്കുന്നു എന്ന് വിദ്യാലയ മേധാവി സാക്ഷ്യപ്പെടുത്തിയ സർട്ടിഫക്കറ്റ് യോഗ്യതാ സർട്ടിഫിക്കറ്റ്, കായികമേഖലയിലെ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡിന്റെ ഒറിജിനലും രണ്ടു ഫോട്ടോ കോപ്പിയും സഹിതം കണ്ണൂർ സെൻട്രൽ ജയിൽ സ്റ്റേഡിയത്തിൽ ഹാജരാകണം.
2025-26 അധ്യയന വർഷത്തിൽ ഏഴ്, എട്ട്, പ്ലസ് വൺ, ഒന്നാം വർഷ ഡിഗ്രി ക്ലാസുകളിലേക്കാണ് സെലക്ഷൻ നടത്തുന്നത്. നിലവിൽ ആറ്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്നവർക്ക് പങ്കെടുക്കാം. ഫോൺ: 0497 2700485.