അവധിക്കാലത്ത് എസ്എസ്കെ എഴുത്തുകൂട്ടം സംഘടിപ്പിക്കും
1539091
Thursday, April 3, 2025 2:02 AM IST
കണ്ണൂർ: കുട്ടികളില്‍ വായനാശീലം വളര്‍ത്തി അവധിക്കാലം സര്‍ഗാത്മകമാക്കാനായി സമഗ്ര ശിക്ഷാ കേരളം ഗ്രന്ഥശാലകളുമായി സഹകരിച്ച് വായനയാണ് ലഹരി എന്ന പേരിൽ എഴുത്തുകൂട്ടം സംഘടിപ്പിക്കും.
ഇതുമായി ബന്ധപ്പെട്ട് ജില്ലാതല റിസോഴ്സ് അധ്യാപക പരിശീലനം കണ്ണൂർ നോർത്ത് ബിആർസിയിൽ നടന്നു. ഗ്രന്ഥശാല സംഘം ജില്ലാ പ്രസിഡന്റ് മുകുന്ദന് മഠത്തില്‍ ഉദ്ഘാടനം ചെയ്തു.
സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഇ.സി. വിനോദ് അധ്യക്ഷക വഹിച്ചു. കെ. ജയരാജന്, എം.കെ. സ്വാദിഷ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.
ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. രാജേഷ് കടന്നപ്പള്ളി, ഇ.സി. അതുല്‍ കൃഷ്ണന് എന്നിവർ പ്രസംഗിച്ചു.