നെടുംപൊയിൽ ചുരം റോഡ് പ്രവൃത്തി ഇഴയുന്നു
1538736
Wednesday, April 2, 2025 1:13 AM IST
പേരാവൂർ: തലശേരി-ബാവലി റോഡിലെ നെടുംപൊയിൽ ചുരം പാതയുടെ ടാറിംഗ് പൂർത്തിയാകാ ത്തത് വാഹന യാത്രികരെ ദുരിതത്തിലാക്കുന്നു. നെടുംപൊയിൽ മുതൽ ചന്ദനത്തോട് വരെയുളള ഭാഗത്തെ ടാറിംഗ് പ്രവൃത്തികളാണ് ഇഴഞ്ഞുനീങ്ങുന്നത്. ഇതിനെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
നെടുംപൊയിൽ മുതൽ ചന്ദനത്തോട് വരെയുളള 12 കിലോമീറ്റർ റോഡിന്റെ പല ഭാഗത്താണ് പൊതുമരാമത്ത് വകുപ്പ് മെക്കാഡം ടാറിംഗ് നടത്തിയിരിക്കുന്നത്.
വിവിധ ഭാഗത്തായി ഇനിയും ഏഴു കിലോമീറ്ററോളം ദൂരം ടാറിംഗ് നടത്താനുണ്ട്. ടാറിംഗ് നടത്തിയ ചിലയിടങ്ങളിൽ ഒരു വശം മാത്രമാണ് ടാർ ചെയ്തിരിക്കുന്നത്.
ടാറിംഗ് പൂർത്തിയാകാത്തതിനാൽ പൊടിശല്യവും രൂക്ഷമായിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ടാറിംഗ് ആരംഭിക്കുമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ പ്രവൃത്തി പൂർത്തിയാക്കുമെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥൻ പറയുന്നത്.