നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽനിന്ന് വാങ്ങിയ ചിക്കനിൽ പുഴു
1538741
Wednesday, April 2, 2025 1:13 AM IST
കണ്ണൂർ: താഴെചൊവ്വയിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ ചിക്കനിൽ പുഴുവിനെ കണ്ടെത്തി. കഴിഞ്ഞ ദിവസം കുറുവ സ്വദേശി വാങ്ങിയ ചിക്കനിലാണ് പുഴുവിനെ കണ്ടത്. വീട്ടിലെത്തി ചിക്കൻ പാചകം ചെയ്യാനായി എടുത്തപ്പോഴാണ് പുഴുവിനെ കണ്ടെത്തിയത്.
തുടർന്ന് കോർപറേഷൻ ആരോഗ്യ വിഭാഗത്തിനും കണ്ണൂർ ടൗൺ പോലീസിലും പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് തിങ്കളാഴ്ച കോർപറേഷനിലെ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. അനീഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം.ജി. അനിത എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി നെസ്റ്റോ ഹൈപ്പർമാർക്കറ്റ് പൂട്ടിച്ചു.
ഇന്നലെ രാവിലെ വീണ്ടും നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെ വില്പന നടത്തുന്ന സാധനങ്ങൾക്ക് നോട്ടീസ് നൽകി.