ലഹരിവിരുദ്ധ സന്ദേശ റാലി നടത്തി
1538469
Tuesday, April 1, 2025 12:48 AM IST
ചെമ്പന്തൊട്ടി: ലഹരിയുടെ പിടിയിൽ നിന്ന് നമ്മുടെ മക്കളെ രക്ഷിക്കാൻ നമുക്ക് ഒന്നാകാം എന്ന സന്ദേശവുമായി കത്തോലിക്ക കോൺഗ്രസ് ചെമ്പന്തൊട്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചെമ്പന്തൊട്ടി ടൗണിൽ ലഹരിവിരുദ്ധ സന്ദേശ റാലി നടത്തി. എകെസിസി ചെമ്പന്തൊട്ടി യൂണിറ്റ് പ്രസിഡന്റ് അഗസ്റ്റിൻ കരിമ്പുമാലിൽ, സെക്രട്ടറി തോമസ് കുര്യൻ എടവളഞ്ഞിയിൽ, ട്രഷറർ ഡേവിസ് മാളക്കാരൻ എന്നിവർ നേതൃത്വം നൽകി.
ബോധവത്കരണ
സമ്മേളനം
ശ്രീകണ്ഠപുരം: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി മാഫിയക്കെതിരായ ബോധവത്കരണ സമ്മേളനം കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം കോട്ടൂർ സെന്റ് തോമസ് പള്ളിയിൽ നടന്നു. ഇടവക വികാരി ഫാ. ജോബി ഇടത്തിനാൽ മുഖ്യ സന്ദേശം നൽകി.നമ്മുടെ കുടുംബങ്ങളിലെ കൗമാരക്കാരായ കുട്ടികളെ വരെ കീഴ്പ്പെടുത്തി കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ സമൂഹം ഒന്നിച്ചു നിൽക്കണമെന്ന് ഫാ.ജോബി ഇടത്തിനാൽ പറഞ്ഞു.
കത്തോലിക്ക കോൺഗ്രസ് കോട്ടൂർ യൂണിറ്റിന്റെ പ്രസിഡന്റ് അനൂപ് കാഞ്ഞിരത്തിങ്കൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എകെസിസി യൂണിറ്റ് സെക്രട്ടറി ജോബിൻ കൈപ്രമ്പാടൻ, അതിരൂപത ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, ഗ്ലോബൽ യൂത്ത് കോ- ഓർഡിനേറ്റർ പാട്രിക് കുരുവിള, കോട്ടൂർ യൂണിറ്റ് ട്രഷറർ ജയേഷ് ചക്യത്ത്, വൈസ് പ്രസിഡന്റ് മേഴ്സി കോഴിപ്പാടൻ, ജോയിന്റ് സെക്രട്ടറി മനേഷ് കാഞ്ഞിരത്തിങ്കൽ എന്നിവർ പങ്കെടുത്തു.
ലഹരി വിരുദ്ധ പ്രതിജ്ഞ
കരുണാപുരം: കത്തോലിക്കാ കോൺഗ്രസ് കരുണാപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. യൂണിറ്റ് പ്രസിഡന്റ് സജി കിടാരത്തിൽ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഇടവകാ വികാരി ഫാ. ജിയോ പുളിക്കൽ ലഹരി വിരുദ്ധ സന്ദേശം നൽകി. ഫാ. എബിൻ, രാജു കൊട്ടാരത്തിപറമ്പിൽ, ജോസ് ഏത്തക്കാട്ട്, ടോമി തെക്കേമുറി, ഷേർളി ചിറക്കലാത്ത്, മറിയാമ്മ കൈത്തോട്ടുങ്കൽ, അന്നമ്മ പര്യാനിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.