വേനൽമഴ: നാശനഷ്ടങ്ങൾ വിലയിരുത്തി
1539079
Thursday, April 3, 2025 2:02 AM IST
പെരുമ്പടവ്: എരമം-കുറ്റൂർ പഞ്ചായത്തിലെ കുറ്റൂർ വില്ലേജിൽപ്പെട്ട ഓലമ്പാടി ഭാഗങ്ങളിൽ വേനൽ മഴയിലും വീശിയടിച്ച ചുഴലിക്കാറ്റിലുമുണ്ടായ നാശനഷ്ടടങ്ങൾ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ, കർഷകസംഘം ഏരിയ പ്രസിഡന്റ് പി.വി. കമലാക്ഷൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ബാലകൃഷ്ണൻ, പഞ്ചായത്ത് മെംബർമാരായ പി.പി. വിജയൻ, കെ. ലൈല, കൃഷി ഓഫീസർമാർ വില്ലേജ് ഉദ്യോഗസ്ഥന്മാർ എന്നിവരാണ് സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തിയത്.
പി.വി. ഗോവിന്ദൻ, സുജയ ദിലീപ് എന്നിവരുടെ വീടിന് മുകളിൽ മരം പൊട്ടി വീഴുകയും എം.പി. അബ്ദുൾ ഫത്താക്കിന്റെ അഞ്ചേക്കറിൽ കൃഷി ചെയ്ത 3500 ഓളം വാഴകളിൽ 700 ഓളം വാഴകൾ കാറ്റിൽ ഒടിഞ്ഞു വീഴുകയും ചെയ്തിരുന്നു.