റെയിൽവേ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമാണം ത്വരിതപ്പെടുത്തണം: സീനിയർ ജേർണലിസ്റ്റ് യൂണിയൻ
1539378
Friday, April 4, 2025 1:10 AM IST
കണ്ണൂർ: പ്രസ് ക്ലബിനു സമീപത്തെ റെയിൽവേ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമാണ പ്രവൃത്തി ത്വരിതപ്പെടുത്തണമെന്ന് സീനിയർ ജേർണലിസ്റ്റ് യൂണിയൻ (കേരള) കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പഴയ ബസ് സ്റ്റാൻഡ്, കണ്ണൂർ പ്രസ് ക്ലബ് ഭാഗങ്ങളിൽ എത്തുന്ന ജനങ്ങൾക്ക് മുനീശ്വരൻ കോവിൽ, മാർക്കറ്റ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ എത്താവുന്ന സൗകര്യപ്രദമായ വഴിയാണ് റെയിൽവേ ഫൂട്ട് ഓവർ ബ്രിഡ്ജ് പൊളിച്ചിട്ടതിലൂടെ തടസപ്പെട്ടിരിക്കുന്നത്.
ഇതിന്റെ നിർമാണം മാസങ്ങളായി ഇഴഞ്ഞുനീങ്ങുകയാണ്. ഇത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ടി.പി. വിജയൻ അധ്യക്ഷത വഹിച്ചു. ഹനീഫ കുരിക്കളകത്ത്, മുഹമ്മദ് മുണ്ടേരി, എം. അബ്ദുൽ മുനീർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി മട്ടന്നൂർ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.