നടുവനാട് വോളിക്ക് ആവേശകരമായ തുടക്കം
1539376
Friday, April 4, 2025 1:10 AM IST
ഇരിട്ടി: നടുവനാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന വോളിബോൾ ടൂർണമെന്റിന് ആവേശകരമായി തുടക്കം. നടുവനാട് പി.വി. നാരായണൻ സ്മാരക ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന വോളിബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു.
സംഘാടക സമിതി ചെയർമാൻ പി.വി. മോഹനൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭാ ചെയ൪പേഴ്സൺ കെ. ശ്രീലത സ്പോൺസർമാരിൽ നിന്ന് ട്രോഫികൾ ഏറ്റുവാങ്ങി. ഇരിട്ടി നഗരസഭാ കൗൺസിലർമാരായ പി. സീനത്ത്, സമീർ പുന്നാട്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ചന്ദ്രൻ തില്ലങ്കേരി, സത്യൻ കൊമ്മേരി, ശങ്കർ സ്റ്റാലിൻ, യൂനുസ് ഉളിയിൽ, വ്യാപാരി നേതാവ് എ. സുധാകരൻ, നടുവനാട് കൂട്ടായ്മ കൺവീനർ ബിജു വിജയൻ, ട്രഷറർ പി.ആർ. അഷ്റഫ് എന്നിവ൪ പ്രസംഗിച്ചു.
ആദ്യ ദിനത്തിലെ ജില്ലാ വോളി മത്സരത്തിൽ ടാസ്ക് മക്രേരിയും മേജർ വോളിയിൽ മട്ടന്നൂർ പിആർ എൻഎസ്എസ് കോളജ് ടീമും സെമി ഫൈനലിൽ പ്രവേശിച്ചു. രണ്ടാം ദിനത്തിൽ ജില്ലാ വോളി മത്സരത്തിൽ പ്രസാദ് വെള്ളച്ചാലും മേജർ വോളിയിൽ കേരള റിയൽ എസ്റ്റേറ്റ് വോളി ടീമും സെമി ഫൈനലിലെത്തി. വനിതാവോളി, ജില്ലാ, മേജർ വോളികളുടെ ഫൈനൽ മത്സരങ്ങൾ നാളെ നടക്കും. ടൂർണമെന്റിൽ നിന്നും ലഭിക്കുന്ന പണം പാവപ്പെട്ട രോഗികളെയും നിരാലംബരെയും സഹായിക്കാൻ വേണ്ടി വിനിയോഗിക്കും.