കുന്നത്തൂർപാടി-പൈസക്കരി റോഡിൽ ഗതാഗതം ദുസഹം
1538468
Tuesday, April 1, 2025 12:48 AM IST
കുന്നത്തൂർപാടി: കുന്നത്തൂർപാടി-പൈസക്കരി റോഡ് തകർന്നു.
ഒരു കിലോമീറ്റർ റോഡാണ് തകർന്ന് തരിപ്പണമായി കിടക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് സ്വകാര്യബസ് വരെ സർവീസ് നടത്തിയ കുന്നത്തൂർ കവലയിൽ നിന്ന് തുടങ്ങി പൈസക്കരിയിൽ ചേരുന്ന റോഡിൽ ഒരു കിലോമീറ്ററോളം ഭാഗമാണ് തകർന്ന് കിടക്കുന്നത്.
വീതി കുറവ് കാരണം ഒരേ സമയം രണ്ടു വാഹനങ്ങൾക്ക് കടന്നുപോകാനാവില്ല.
കുടിവെള്ള പദ്ധതിക്കായി പൈപ്പ് സ്ഥാപിച്ചതോടെ റോഡിന്റെ ഒരു ഭാഗം തകർന്ന നിലയിലായത്. നേരത്തെ ഏറെ പ്രതിഷേധമുയർന്നപ്പോഴാണ് പൈസക്കരി ഭാഗത്ത് ഒരു കിലോമീറ്റർ റീ ടാറിംഗ് നടത്തിയിരുന്നു. റോഡ് അറ്റകുറ്റപണി നടത്തി വീതികൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.