മാടായിക്കോണം ഫാത്തിമ മാതാ പള്ളി ആശീർവദിച്ചു
1538769
Wednesday, April 2, 2025 2:00 AM IST
മാപ്രാണം: മാടായിക്കോണം ഫാത്തിമ മാതാ പള്ളി കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ആശീർവദിച്ചു. ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് ബിഷപ് മുഖ്യകാർമികത്വം വഹിച്ചു.
കോട്ടപ്പുറം രൂപത ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, ഫാ. അജയ് കൈതത്തറ, തൃശൂർ തിരുഹൃദയ ലത്തീൻ ദേവാലയം റെക്ടറും വികാരിയുമായ ഫാ. ജോസഫ് ജോഷി മുട്ടിക്കൽ, സഹവികാരിമാരായ ഫാ. മിഥുൻ ടൈറ്റസ് പുളിക്കത്തറ, ഫാ. അനീഷ് ജോസഫ് പുത്തൻപറന്പിൽ തുടങ്ങിയവർ പങ്കെടുത്തു.