അർണോസ് പാതിരി ഭാരതപ്രവേശനം ത്രിശതോത്തര രജതജൂബിലി ആഘോഷം
1538503
Tuesday, April 1, 2025 1:36 AM IST
വേലൂർ: അർണോസ് പാതിരി ഭാരതപ്രവേശനം ത്രിശതോത്തര രജത ജൂബിലി ആഘോഷങ്ങളിലെ പൊതുസമ്മേളനം വേലൂർ സെന്റ്് സേവ്യർ ഫൊറോനാപള്ളിയിൽ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര ഉദ്ഘാടനം ചെയ്തു.
ഫൊറോന വികാരി ഫാ. റാഫേൽ താണിശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള സംഗീതനാടക അക്കാദമി വൈസ് ചെയർപേഴ്സൺ പുഷ്പവതി പൊയ്പ്പാടത്ത്, അർണോസ് അക്കാദമി ഡയറക്ടർ ഫാ. ജോർജ് തേനാടിക്കുളം, വിൻസന്റ് പാടൂർ ചാലയ്ക്കൽ, ലീന ആന്റണി, പി.പി. യേശുദാസ്, ഫാ. ജിജി മാളിയേക്കൽ, സാബു കുറ്റിക്കാട്ട്, സി. ജെ. പിനോജ് പ്രസംഗിച്ചു.
325 പേർ പാരമ്പര്യ വേഷവിധാനങ്ങളോടെ പുത്തൻപാനയുടെ സംഘാലാപനം നടത്തി. പുത്തൻപാന ആലാപന മത്സരത്തിലെ വിജയികൾക്ക് വികാരി ജനറൽ കാഷ്അവാർഡ് നൽകി.
ജെറുസലേം, സെന്റ്് ആന്റണി, ഹോളി ക്രോസ് യൂണിറ്റുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടി.
പുത്തൻപാനയുടെ രംഗവിഷ്കാരം, മാർഗംകളി, ക്ലാസിക്കൽ ഡാൻസ്, "ബലി അല്ല കരുണ' നാടകവും അരങ്ങേറി.