തരിശുനിലങ്ങളില്‍ ജൈവപച്ചക്കറിത്തോട്ടം പദ്ധതിക്കു തുടക്കം
1538512
Tuesday, April 1, 2025 1:36 AM IST
മറ്റത്തൂര്‍: മണ്ണുനന്നായാല്‍ എല്ലാം നന്നാവുമെന്ന് നടനും ജൈവകര്‍ഷകനുമായ അനൂപ് ചന്ദ്രന് പഞ്ഞു. കേരള ജൈവകര്‍ഷക സമിതി മറ്റത്തൂര്‍ യൂണിറ്റും ഇത്തുപ്പാടം പ്രകൃതി അഗ്രോ ജൈവകര്‍ഷക കൂട്ടവും ചേര്‍ന്ന് ജൈവകര്ഷകന് ടി.പി. വിനയന്റെ നേതൃത്വത്തില്‍ തരിശുനിലങ്ങളിലും വിവിധ വിദ്യാലയങ്ങളിലും നിര്‍മിക്കുന്ന ജൈവ പച്ചക്കറി തോട്ടങ്ങള്ക്കായുള്ള തൈനടീല്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷിയറിവുകള്‍ പകര്‍ന്നു നല്കി കുട്ടികളെ വളര്‍ത്തണം. പഴമയെ ചേര്‍ത്തുപിടിച്ചും പുതുമയെ ഒപ്പംനിര്‍ത്തിയും മുന്നോട്ടുപോകാന്‍ കഴിയണമെന്നും അനൂപ് ചന്ദ്രന് പറഞ്ഞു. എം.ആര്. അനിയന് അധ്യക്ഷത വഹിച്ചു. അക്ഷയശ്രീ അവാര്‍ഡുനേടിയ ടി.പി. വിനയന് - വിജിത ദമ്പതികളെ കേരള ജൈവകര്ഷസമിതി സംസ്ഥാന സെക്രട്ടറി സതീഷ്കുമാര്‍ തുറവൂര്‍ ആദരിച്ചു. തെരഞ്ഞെടുത്ത ജൈവകര്ഷകരേയും ആദരിച്ചു.
ജൈവകര്‍ഷക സമിതി ജില്ല പ്രസിഡന്റ്് ടി.എ.ശിവരാമന്, മറ്റത്തൂര്‍ യൂണിറ്റ് പ്രസിഡന്റ് ടി.ഡി. സഹജന്, സെക്രട്ടറി ഷീല രാജന്, പി.വി. വേലായുധന്, ടി.ഡി. ജയപാലന് തുടങ്ങിയവര്‍ നേതൃത്വം നല്കി.