ട്രെയിനിൽനിന്നു വീണ് അജ്ഞാതൻ മരിച്ചു
1538686
Tuesday, April 1, 2025 10:55 PM IST
വടക്കാഞ്ചേരി: യുവാവ് ട്രെയിനിൽനിന്നു വീണ് മരിച്ചു. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 30 വയസ് തോന്നിക്കുന്ന ആളാണ്.
റെയിൽവേ പോലീസും വടക്കാഞ്ചേരി പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. കഴിഞ്ഞദിവസം പുലർച്ചെ 1.30 നായിരുന്നു സംഭവം.