വിരമിക്കൽ ദിവസം ഗൃഹനാഥൻ മരിച്ചനിലയിൽ
1538684
Tuesday, April 1, 2025 10:55 PM IST
മണ്ണുത്തി: വിരമിക്കൽ ദിവസം വെള്ളാനിക്കര കാർഷിക സർവകലാശാലയിലെ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ചിറക്കേകോട് കുന്നിക്കുരു വീട്ടിൽ ശശികുമാർ(60) ആണ് മരിച്ചത്.
ഇന്നലെ ഇയാൾ റിട്ടയർ ചെയ്യേണ്ടതാണ്. ജോലി സമയം കഴിഞ്ഞിട്ടും ഇയാളെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംസ്കാരം നടത്തി. ഭാര്യ: ഗിരിജ. മക്കൾ: ശീതൾ, ശ്രീഖ.