സീനിയർ സിഎൽസി പ്രവർത്തന പദ്ധതി ഉദ്ഘാടനം ചെയ്തു
1538505
Tuesday, April 1, 2025 1:36 AM IST
തൃശൂർ: ലഹരിക്കെതിരേയും പരിസ്ഥിതിസംരക്ഷണത്തിനായും സീനിയർ സിഎൽസി നടത്തുന്ന 12 പ്രവർത്തനപദ്ധതികൾ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു.
അരണാട്ടുകര പള്ളിയിൽ നടന്ന ലോക സിഎൽസി ദിനാഘോഷത്തിൽ ഡയറക്ടർ ഫാ. ഫ്രെഡോ വാഴപ്പിള്ളി, സീനിയർ പ്രസിഡന്റ് വിനേഷ് കോളങ്ങാടൻ, സെക്രട്ടറി ഡെന്നസ് പെല്ലിശേരി, ഡെയ്സണ്‍ കൊള്ളന്നൂർ എ.ഡി. ഷാജു, എ.ജെ. ജെയ്സണ്‍, സീന ഷാജു എന്നിവർ പ്രസംഗിച്ചു.
അതിരൂപതയിലെ 50 ഇടവകകേന്ദ്രങ്ങളിൽ ലഹരിക്കെതിരേ ജനകീയകൂട്ടായ്മ, ഫോർമേഷൻ ക്യാന്പ്, നവദർശൻ ക്യാന്പ്, യൂണിറ്റ് ദർശൻ, കുടുംബസംഗമം, വാർഷിക കണ്വെൻഷൻ, വിവിധ സേവനങ്ങൾ എന്നിവയാണു പദ്ധതികൾ. ഏപ്രിൽമുതൽ ഡിസംബർവരെയാണു പ്രവർത്തനകാലയളവ്.