ആൽഫ പാലിയേറ്റീവ് കെയറിന് വാഹനം കൈമാറി
1538504
Tuesday, April 1, 2025 1:36 AM IST
തൃശൂർ: ആൽഫ പാലിയേറ്റീവ് കെയർ തൃശൂർ സെന്ററിനു ലഭിച്ച പുതിയ വാഹനത്തിന്റെ കൈമാറ്റവും പടിഞ്ഞാറേകോട്ടയിലെ പുതിയ കെട്ടിടത്തിലേക്കുള്ള പ്രവർത്തനാരംഭത്തിന്റെ ഉദ്ഘാടനവും നടത്തി. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ് റോഡ് ഹെൽത്ത് കെയർ ബിസിനസ് സൊലൂഷൻസാണ് വാഹനം നൽകിയത്.
മേയർ എം.കെ. വർഗീസ്, റെഡ് റോഡ് ഹെൽത്ത് കെയർ ബിസിനസ് സൊലൂഷൻസ് കോ ഫൗണ്ടറും ഓപ്പറേഷൻസ് ഹെഡുമായ വിനീത് ജോസിൽനിന്ന് വാഹനത്തിന്റ താക്കോൽ സ്വീകരിച്ചു. പുതിയ കെട്ടിടത്തിലെ പ്രവർത്തനാരംഭം അഡ്വ. തേറന്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വാഹനത്തിന്റെ സ്പോണ്സർ വിനീത് ജോസ്, പിതാവ് ജോസ് അന്പാടി എന്നിവരെ ആദരിച്ചു. ആൽഫ കമ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ, തൃശൂർ സെന്റർ വൈസ് പ്രസിഡന്റ് തോമസ് തോലത്ത്, സെക്രട്ടറി സി.കെ. സജീവ്, കോർപറേഷൻ കൗണ്‍സിലർ പി. സുകുമാരൻ, സെന്റർ വൈസ് പ്രസിഡന്റ് ലീന, സീനിയർ സ്റ്റാഫ് നഴ്സ് ജിനി ജോണ്‍, ട്രഷറർ ഡോ. ടി.കെ. ആന്റണി എന്നിവർ പ്രസംഗിച്ചു.