നിർത്തിയിട്ട ലോറിയിൽ ബുള്ളറ്റ് ഇടിച്ച് യുവാവ് മരിച്ചു
1538687
Tuesday, April 1, 2025 10:55 PM IST
ഒല്ലൂർ: എടക്കുന്നി ഇഎസ്ഐ ആശുപത്രിക്ക് സമീപം നിർത്തിയിട്ട ലോറിയിൽ ബുള്ളറ്റ് ഇടിച്ച് യുവാവ് മരിച്ചു. ചിറ്റിശേരി സ്വദേശി കുണ്ടെപറമ്പിൽ മണികണ്ഠൻ മകൻ ആഷിക് (25) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11.45 നായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ആഷിക്കിനെ ഒല്ലൂർ ആക്ട് സ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒല്ലൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.