ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു
1536754
Wednesday, March 26, 2025 10:55 PM IST
കയ്പമംഗലം: പെരിഞ്ഞനം ബീച്ച് റോഡിൽ ടിപ്പർ ലോറിയും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.
പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി പീടികപ്പറമ്പിൽ ചന്ദ്രൻ(74) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30 ഓടെ പെരിഞ്ഞനം പഞ്ചാരവളവ് കിഴക്ക് നിർദിഷ്ട ദേശീയപാതയിൽ മേൽപ്പാലം പണി നടക്കുന്നിടത്തായിരുന്നു അപകടം.
വീട്ടിൽ നിന്ന് വരികയായിരുന്ന ചന്ദ്രന്റെ സ്കൂട്ടറും എതിരെ വന്ന ടിപ്പർ ലോറിയും തമ്മിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: വസന്ത. മക്കൾ: വിദ്യ, വിജി, വിജയ്.