ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു
1487932
Tuesday, December 17, 2024 11:17 PM IST
തളിക്കുളം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തളിക്കുളം സ്വദേശി മരിച്ചു. കലാഞ്ഞി കുറുപ്പൻ വീട്ടിൽ ലക്ഷ്മണന്റെ മകൻ വിനു(25) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെ ഇടപ്പള്ളി കുന്നുംപുറം പാലത്തിനു സമീപത്ത് വച്ചാണ് മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചത്.
അപകടത്തിനിടയാക്കിയ വാഹനങ്ങൾ നിർത്താതെ പോയതായി പറയുന്നു. പരിക്കേറ്റ വിനുവിനെ നാട്ടുകാർ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോലി സംബന്ധമായ ആവശ്യത്തിനാണ് വിനു ഇടപ്പള്ളിയിലെത്തിയത്. സംസ്കാരം പിന്നീട്. അമ്മ: പ്രേമ (റിട്ട. ഐസിഡിഎസ് സൂപ്പർവൈസർ). സഹോദരിമാർ: അനു, ഷിനു.