വിമല കോളജിൽ മാനേജ്മെന്റ് ഫെസ്റ്റ്
1488461
Thursday, December 19, 2024 8:37 AM IST
തൃശൂർ: വിമല കോളജ് പിജി ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് ആൻഡ് റിസർച്ചിന്റെ ആഭിമുഖ്യത്തിൽ സിസ്റ്റർ ഡോ. ലിസി ജോണ്‍ ഇരിന്പൻ എൻഡോവ്മെന്റ് ഫണ്ടിന്റെ ഭാഗമായി മാനേജ്മെന്റ് ഫെസ്റ്റ് "ഇഗ്നൈറ്റ് 2കെ25' ബിസിനസ് ട്രാക്ക് നടത്തി.
സംരംഭകയും ഗോപു നന്തിലത്ത് ഗ്രൂപ്പ് എംഡിയുമായ ഐശ്വര്യ നന്തിലത്ത് ഉദ്ഘാടനം ചെയ്തു. വിമല കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ബീന ജോസ്, വൈസ് പ്രിൻസിപ്പൽമാരായ ഡോ. കെ.എ. മാലിനി, സിസ്റ്റർ ടെസീന, പി. ഇമ്മട്ടി, കൊമേഴ്സ് വിഭാഗം മേധാവി ഡോ. പ്രീമ റോസ്, മുൻ മേധാവി ഡോ. വി.ജെ. റോസ്, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ശ്വേത ജിൽസണ്‍, അധ്യാപക കോ-ഓർഡിനേറ്റർമാരായ ഡോ. കെ. ശാലിനി, കെ.വൈ. ശീതൾ തുടങ്ങിയവർ പങ്കെടുത്തു. വിവിധ കോളജുകളിൽനിന്നുള്ള 304 മത്സരാർഥികൾ മാറ്റുരച്ചു.
ബെസ്റ്റ് മാനേജ്മെന്റ് ടീം വിഭാഗത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഒന്നാംസ്ഥാനം നേടി. എച്ച്ആർ ഗെയിമിൽ സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഒന്നാംസ്ഥാനവും ക്രൈസ്റ്റ് കോളജ് രണ്ടാംസ്ഥാനവും നേടി.
ഗ്രൂപ്പ് കൊറിയോഗ്രഫിയിൽ എംഇഎസ് അസ്മാബി കോളജിന് ഒന്നാംസ്ഥാനവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനു രണ്ടാംസ്ഥാനവും ലഭിച്ചു. കോർപറേറ്റ് വോക്ക് മത്സരയിനത്തിൽ വിമല കോളജ് ഒന്നാംസ്ഥാനം നേടി.
ബിസിനസ് ക്വിസിൽ സഹൃദയ കോളജ് ഒന്നാംസ്ഥാനവും സി. അച്യുതമേനോൻ ഗവ. കോളജ് രണ്ടാംസ്ഥാനവും നേടി. സ്കിൽ ക്വസ്റ്റ് മത്സരയിനത്തിൽ ഒന്നാംസ്ഥാനം സെന്റ് അലോഷ്യസ് കോളജിനും രണ്ടാംസ്ഥാനം ജോണ്‍ മത്തായി സെന്റർ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിനും ലഭിച്ചു.
ഓണ്‍ലൈൻ മത്സരങ്ങളായ റീൽ മേക്കിംഗ്, ഫോട്ടോഗ്രഫി എന്നിവയ്ക്കു എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജ്, യൂണിവേഴ്സൽ എൻജിനീയറിംഗ് കോളജ് എന്നിവ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള സര്‍ട്ടിഫിക്കറ്റും കാഷ് അവാർഡും വകുപ്പുമേധാവി വിതരണം ചെയ്തു.