ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഡോക്ടർമാർ ഉൾപ്പടെ മൂന്നു പേർക്കു പരിക്ക്
1488078
Wednesday, December 18, 2024 6:57 AM IST
വരാക്കര: കപ്പേളയ്ക്കുസമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതിമാരായ ഡോക്ടർമാർ ഉൾപ്പടെ മൂന്നുപേർക്കു പരിക്കേറ്റു.
വരന്തരപ്പിള്ളിയിൽ ഹോമിയോ ക്ലിനിക് നടത്തുന്ന ചുങ്കം സ്വദേശികളായ ഡോ. വിനീത് കുമാർ, ഡോ. പ്രീത, ബൈക്ക് യാത്രക്കാരനായ പള്ളിക്കുന്ന് സ്വദേശി കല്ലേരി വീടിൽ അലൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം.
മണ്ണംപേട്ട തെക്കേക്കരയിൽനിന്നു വന്നിരുന്ന ഡോക്ടർമാർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ വരന്തരപ്പിള്ളി ഭാഗത്തുനിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽനിന്ന് ഡോക്ടർമാർ തെറിച്ചുവീണു.
സ്കൂട്ടർ ഓടിച്ച ഡോ. പ്രീതയുടെ കാലിലാണ് ബൈക്ക് വന്നിടിച്ചത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികന്റെ കൈക്ക് നിസാരപരിക്കേറ്റു.