വിമലാർദ്രം 2024: ഭിന്നശേഷിക്കാർക്കു സഹായ ഉപകരണങ്ങൾ നല്കി
1488079
Wednesday, December 18, 2024 6:57 AM IST
തൃശൂർ: വിമല കോളജ് അലുമ്നി അസോസിയേഷൻ സംഘടിപ്പിച്ച വിമലാർദ്രം 2024ന്റെ ഭാഗമായി വില്ലടം സർക്കാർ സ്കൂളിലെ ഭിന്നശേഷിക്കുട്ടികൾക്കു വീൽചെയർ, സ്റ്റഡി ടേബിൾ, തെറാപ്പി ബെഡ് എന്നിവ വിതരണം ചെയ്തു.
അധ്യാപിക ഡെൽമി, അസോസിയേഷൻ കോ ഓർഡിനേറ്റർ സിസ്റ്റർ ഡോ. മരിയറ്റ് എ. തേറാട്ടിൽ, സെക്രട്ടറി ഡോ. മല്ലിക എ. നായർ, പ്രധാന അധ്യാപകൻ രാജീവ്, പിടിഎ പ്രതിനിധി റഹ്മത്തുള്ള, ഹരിദാസ്, ഡോ. ട്രീസ ടി. പുളിക്കൽ, ഡോ. മിമി മാണി പനയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.